അട്ടപ്പാടി അഗളി ഗവ. എല്‍ പി സ്‌കൂള്‍ വളപ്പില്‍ പുലിയെ കണ്ടെന്ന് സ്‌കൂള്‍ ജീവനക്കാര്‍

HIGHLIGHTS : School staff say they saw a leopard in the premises of Attappadi Agali Govt. LP School

പാലക്കാട്: അട്ടപ്പാടി അഗളി ഗവ.എല്‍പി സ്‌കൂള്‍ വളപ്പില്‍ പുലിയെ കണ്ടെന്ന് സ്‌കൂള്‍ ജീവനക്കാര്‍. സ്‌കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കണ്ടത്. സ്‌കൂള്‍ ജീവനക്കാര്‍ പിടിഎ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. പരിശോധന നടത്തുന്നതിനിടെ പ്രീ- പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കുള്ള പാര്‍ക്കില്‍ ആടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

സ്‌കൂളിന് പുറകില്‍ വനമാണ്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്‌കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ അറിയിച്ചു. സ്‌കൂളില്‍ പുലിയെത്തിയെന്ന് പുറത്തുവന്നതോടെ കുട്ടികളുടെ രക്ഷിതാക്കളും ഭീതിയിലാണ്. വനവകുപ്പ് ഉടന്‍ പുലിയെ പിടികൂടണമെന്ന് പിടിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!