Section

malabari-logo-mobile

മുസ്ലീംലീഗ് മേളയാക്കാന്‍ ശ്രമിച്ചെന്ന് ആക്ഷേപം; തിരൂരങ്ങാടി ഹൈസ്‌കൂള്‍ സ്റ്റേഡിയ നിര്‍മ്മാണോദ്ഘാടനം മാറ്റി.

HIGHLIGHTS : തിരൂരങ്ങാടി : തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവൃത്തി ഉദ്ഘാടനം മാറ്റിവെച്ചു. മു...

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവൃത്തി ഉദ്ഘാടനം മാറ്റിവെച്ചു. മുസ്ലീം ലീഗ് മേളയാക്കി ഉദ്ഘാടന ചടങ്ങ് മാറ്റുന്നു എന്ന ആക്ഷേപം വ്യാപകമായതിനെ തുടര്‍ന്നാണ് ഉദ്ഘാടനം മാറ്റിയിരിക്കുന്നത്.

കിഫ്ബി ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ച 2.02 കോടി രൂപ ചിലവഴിച്ചാണ് സ്‌റ്റേഡിയം നവീകരിക്കുന്നത്. തിങ്കളാഴ്ച രാവിലെ സ്ഥലം എം എല്‍ എ കെ പി എ മജീദ് പ്രവൃത്തി ഉദ്ഘാടനവും മുന്‍ എം എല്‍ എ പി കെ അബ്ദുറബ്ബ് വിശിഷ്ടാതിഥിയുമായാണ് ഉദ്ഘാടനം നടത്തുമെന്നായിരുന്നു തിരൂരങ്ങാടി നഗരസഭ പ്രഖ്യാപിച്ചിരുന്നത്. നഗരസഭ ഭരിക്കുന്നത് യുഡിഎഫ് ആണ്. അബ്ദുറബ്ബ് കൊണ്ടുവന്ന ഫണ്ടെന്ന രീതിയില്‍ വ്യാപക പ്രചരണവും നടന്നിരുന്നു.

sameeksha-malabarinews

എന്നാല്‍ ജില്ലയുടെ ചാര്‍ജ്ജുള്ള തൊട്ടടുത്ത മണ്ഡലമായ താനൂരിലെ ജനപ്രതിനിധിയും കായിക മന്ത്രിയുമായ വി അബ്ദുറഹിമാനെ ഉദ്ഘാടനത്തിന് വിളിക്കണമെന്ന ആവശ്യം തള്ളിയാണ് നഗരസഭ ഉദ്ഘാടനം രാഷ്ട്രീയ വത്ക്കരിച്ചതെന്ന ആക്ഷേപമാണ് ഇപ്പോള്‍ ശക്തമായിരിക്കന്നത്.അധ്യാപകരടക്കം മന്ത്രിയെ ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതവകവെക്കാതെ നഗരസഭ മുന്നോട്ട് പോയതോടെയാണ് ഉദ്ഘാടന ചടങ്ങിനെതിരെ പ്രാദേശികമായ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നത്. ഇതോടെ ഗത്യന്തരമില്ലാതെ ഉദ്ഘാടന ചടങ്ങ് മാറ്റി വെച്ചെത്.

എന്നാല്‍ പ്രതികൂല കാലവസ്ഥയാണ് സ്‌കൂള്‍ ഗ്രൗണ്ട് നവീകരണ ശിലാ സ്ഥാപന ചടങ്ങ് മാറ്റി വെക്കാന്‍ കാരണമെന്ന വിശദീകരണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!