Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിച്ചുവന്ന കേരളത്തിലെ ഏറ്റവും വലിയ സിഎഫ്എല്‍ടിസി സേവനം അവസാനിപ്പിച്ചു

HIGHLIGHTS : തേഞ്ഞിപ്പലം : കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ തന്നെ ആയിരക്കണക്കിന് രോഗികള്‍ക്ക് തണലായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലേഡീസ് ഹോസ്റ്...

തേഞ്ഞിപ്പലം : കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ തന്നെ ആയിരക്കണക്കിന് രോഗികള്‍ക്ക് തണലായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലേഡീസ് ഹോസ്റ്റലില്‍ പ്രവര്‍ത്തനമാരംഭിച്ച സിഎഫ്എല്‍ടിസി പ്രവര്‍ത്തനം അവസാനിപ്പിച്ചു. മലപ്പുറം ജില്ല ഭരണകൂടത്തിന്റെയും , ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് എഫ്എല്‍ടിസി പ്രവര്‍ത്തിച്ചിരുന്നത്.

1400 ബെഡ് കപ്പാസിറ്റി ഉണ്ടായിരുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായിരുന്ന ഈ സ്ഥാപനം ജില്ലക്ക് അകത്തും പുറത്തുമുള്ള അനേകായിരങ്ങള്‍ക്ക് ആശ്രയമായിരുന്നു

sameeksha-malabarinews

.ഏറെ മാതൃകപരമായ പ്രവര്‍ത്തനമാണ് ഈ എഫ്എല്‍ടിസി നടത്തിയത്. 11300 രോഗികള്‍ ഈ കോവിഡ് ഹോസ്പിറ്റലില്‍ അഡ്മിറ്റായിട്ടുണ്ടായിരുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപെട്ടാണ് സ്ഥാപനം സര്‍വ്വകലാശാലക്ക് തിരികെ നല്‍കിയത്.

 

സംസ്ഥാനത്തിന് തന്നെ മാതൃകയായി ഈ സ്ഥാപനത്തിനെ മാറ്റിയെടുക്കുന്നതില്‍ പങ്കാളികളായ മെഡിക്കല്‍ ഓഫീസര്‍മാര്‍ , ഡോക്ടര്‍മാര്‍ , നഴ്‌സുമാര്‍ , ട്രോമോകെയര്‍ വളണ്ടിയര്‍മാര്‍ , മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ മാനേജ്‌മെന്റ് കമ്മിറ്റി പ്രത്യേകം സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

പ്രസ്തുത പരിപാടി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത ഉല്‍ഘാടനം നിര്‍വഹിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!