Section

malabari-logo-mobile

കേരളത്തില്‍ ബിജിപിയും കോണ്‍ഗ്രസ്സുമായി വോട്ടുകച്ചവടം നടന്നെന്ന് ഒ രാജഗോപാല്‍

HIGHLIGHTS : തിരുവനന്തപുരം; സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും വോട്ടു കച്ചവടം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി മുതിര്‍ന്ന ...

തിരുവനന്തപുരം; സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും വോട്ടു കച്ചവടം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ഒ രാജഗോപാല്‍.

1991ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും വോട്ടുകച്ചവടം നടത്തിയെന്നാണ് തന്റെ ആത്മകഥയായ ജീവിതാമൃതത്തില്‍ രാജഗോപാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

sameeksha-malabarinews

എന്നാല്‍ വോട്ടുകച്ചവടം ബിജെപിക്ക് തിരിച്ചടിയായെന്ന് രാജഗോപാല്‍ വിലയിരുത്തുന്നുണ്ട്. പിപി മുകുന്ദന്റെ പരിചയക്കുറവ് എല്‍ഡിഎഫും യുഡിഎഫും മുതലെടുത്തു. കെജി മാരാര്‍ക്കും രാമന്‍പിള്ളക്കും നല്‍കാമെന്ന് പറഞ്ഞ സഹായം കിട്ടിയില്ല. അങ്ങനെ എല്‍ഡിഎഫ് ഉന്നയിച്ച കോലീബീ എന്ന ആക്ഷേപം മാത്രം ബാക്കിയായിയെന്നും രാജഗോപാല്‍ എഴുതുന്നു.ബിജെപി വോട്ടുകൂടി നേടിയാണ് യുഡിഎഫ് അന്ന് അധികാരത്തിലെത്തിയതെന്നും രാജഗോപാല്‍ ആത്മകഥയില്‍ വെളിപ്പെടുത്തി.

ഞായറാഴ്ച തിരുവനന്തപുരത്ത് ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ളയാണ് ജീവിതാമൃതം പ്രകാശനം ചെയ്തത്.സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീംസിന് കോപ്പി നല്‍കികൊണ്ടായിരുന്നു പ്രകാശനം.

ഇതിനിടെ ആത്മകഥാ പ്രകാശനത്തിനെ പറ്റിയുള്ള ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് രൂക്ഷമായ സൈബര്‍ ആക്രമണമാണ് സംഘപരിവാര്‍ അണികള്‍ നടത്തിയത്. പ്രകാശന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആശംസ പ്രസംഗകനായതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!