Section

malabari-logo-mobile

തെന്നിന്ത്യന്‍ സിനിമാതാരം ഉമാ മഹേശ്വരി അന്തരിച്ചു

HIGHLIGHTS : ചെന്നൈ പ്രമുഖ തെന്നിന്ത്യന്‍ സിനിമ- സീരിയല്‍ നടി ഉമാ മഹേശ്വരി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ച് മാസങ്ങള...

ചെന്നൈ പ്രമുഖ തെന്നിന്ത്യന്‍ സിനിമ- സീരിയല്‍ നടി ഉമാ മഹേശ്വരി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. മരിക്കുമ്പോള്‍ നാല്‍പ്പത് വയസായിരുന്നു.

ഉമ ഞായറാഴ്ച രാവിലെ വീട്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

sameeksha-malabarinews

ഉമ മഹേശ്വരി അടുത്ത കാലത്ത് സീരിയലുകളിലൂടെയാണ് ശ്രദ്ധനേടിയത്. പ്രമുഖ തമിഴ് സീരിയലായ ‘മെട്ടി ഒളിയിലെ’ വിജി എന്ന കഥാപാത്രമാണ് അതിലേറ്റവുമധികം പ്രശംസ പിടിച്ചുപറ്റിയത്. ഒരു കഥയുടെ കഥൈ, മഞ്ഞല്‍ മഹിമയ് തുടങ്ങി മറ്റ് സീരിയലുകളിലും ഉമ അഭിനയിച്ചിട്ടുണ്ട്. വെട്രി കോടി കാട്ട്, ഉന്നൈ നിനൈത്, അല്ലി അര്‍ജ്ജുന എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

മലയാളത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ബെന്നി പി തോമസിന്റെ ‘ഈ ഭാര്‍ഗവി നിലയം’ എന്ന സിനിമയിലും ഉമ മഹേശ്വരി ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!