നേപ്പാളില്‍ എവറസ്റ്റ് കയറുന്നതിനിടെ മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

മഞ്ചേരി; നേപ്പാളില്‍ എവറസ്റ്റ് കയറുന്നതിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. തിരുവാലി ചെള്ളിത്തോട് വാളശ്ശേരി സൈഫുള്ളയുടെ മകന്‍ മാസിന്‍(19) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം നേപ്പാളിലേക്ക് യാത്ര പോയതായിരുന്നു. ശനിയാഴ്ചയാണ് മലകയറുന്നതിനിടെ ശ്വാസതടസ്സമുണ്ടായി എന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

മഞ്ചേരി ഏറനാട് നോളെജ് സിറ്റി കോളേജില്‍ ബിബിഎ വിദ്യാര്‍ത്ഥിയായ മാസിന്‍ പഠനവുമായി ബന്ധപ്പെട്ട് ദില്ലിയിലായിരുന്നു. തുടര്‍ന്ന് കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാന്‍ പോകുന്നതായി നാട്ടില്‍ വിവരം ലഭിച്ചിരുന്നു. പൃതസഹോദരന്‍ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മാതാവ് സമീറ(മഞ്ചേരി), സഹോദരി ഷൈസ.

Share news
error: Content is protected !!
Scroll to Top