അരിയല്ലൂര്‍: എ എല്‍ പി സ്‌കൂള്‍ അരിയല്ലൂര്‍ ഈസ്റ്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. പൊതു വിദ്യാലയങ്ങള്‍ നാടിന്റെ ആവശ്യമാണെന്നും പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ കുട്ടികള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ടീച്ചര്‍, വൈസ് പ്രസിഡണ്ട് മനോജ് കോട്ടാശ്ശേരി, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പിടി , ബ്ലോക്ക് മെമ്പര്‍ അനീഷ് വലിയാട്ടൂര്‍, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നിസാര്‍ കുന്നുമ്മല്‍, രാജി കല്‍പ്പാലത്തിങ്ങല്‍, മൂന്നിയൂര്‍ പഞ്ചായത്ത് മെമ്പര്‍ അബ്ദുള്‍ വാഹിദ് പി വി, ടി.പ്രഭാകരന്‍, ശശിധരന്‍ കാവുക്കളത്തില്‍ , കോശി തോമസ് , വള്ളിക്കുന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിപിന്‍ എന്‍.വി, സ്‌കൂള്‍ മാനേജര്‍ കെ സാന്ദ്രാനന്ദന്‍ മാഷ് , സ്റ്റാഫ് സിക്രട്ടറി വി.കെ. അബ്ദുറഹിമാന്‍, എം.ടി.എ പ്രസിഡന്റ് ധന്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
പി ടി എ പ്രസിഡന്റ് പ്രിന്‍സ് കുമാര്‍ പി സ്വാഗതവും പ്രധാനാദ്ധ്യാപകന്‍ പ്രമോദ് കെ എന്‍ റിപ്പോര്‍ട്ട് അവതരണവും എസ്. ആര്‍.ജി കണ്‍വീനര്‍ സുജിഷ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




