കോഴിക്കോട്:രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളം വ്യത്യസ്തമാകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് സംസ്ഥാനത്തെ ജനകീയ സഹകരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയാണെന്ന് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. വില്യാപ്പള്ളി വനിത സഹകരണ സൊസൈറ്റി പണിക്കോട്ടി റോഡ് ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയെ തകര്‍ക്കാന്‍ ബാഹ്യ ശക്തികള്‍ ശ്രമിക്കുമ്പോഴും കഴിഞ്ഞ ഒരു വര്‍ഷം മാത്രം 21000 കോടിയോളം രൂപയുടെ അധികനിക്ഷേപം സഹകരണ മേഖല സമാഹരിച്ചു. ഇത് സഹകരണ മേഖലയുടെ ജനകീയ അടിത്തറയെയാണ് സൂചിപ്പിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. സാധാരണക്കാരുടെ ആവശ്യങ്ങള്‍ നിറവേറാന്‍ സാധാരണക്കാര്‍ നടത്തുന്ന ബാങ്ക് നിലനിര്‍ത്തേണ്ടത് ജനകീയ ആവശ്യമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ബാഹ്യ ഇടപെടലുകള്‍ക്ക് ഇട നല്‍കാതെ . നിയമപരമായ രീതിയില്‍ മാത്രം വായ്പകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. വായ്പ നല്‍കിയാല്‍ അത് തിരിച്ചുപിടിക്കാനുള്ള ശ്രമവും ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പതിനേഴാമത് വര്‍ഷത്തില്‍ മൂന്നാമത് ശാഖ തുടങ്ങിയ വില്ല്യാപ്പള്ളി വനിത സഹകരണ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ സ്പീക്കര്‍ അഭിനന്ദിച്ചു.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ആദ്യ നിക്ഷേപം സ്വീകരിച്ചു. മന്ദരത്തൂര്‍ സഹകരണ റൂറല്‍ ബാങ്ക് പ്രസിഡന്റ് പി കെ ദിവാകരന്‍ ആദ്യ വായ്പ വിതരണവും സഹകരണ അംഗ സമാശ്വാസ നിധി വിതരണം ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ വി ഷാജിയും നിര്‍വഹിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി സുബീഷ് സഹകരണ റിസ്‌ക് ഫണ്ട് വിതരണം ചെയ്തു.
ചടങ്ങില്‍ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷത വഹിച്ചു. വില്ല്യാപ്പള്ളി വനിത സഹകരണ സൊസൈറ്റി സെക്രട്ടറി ഡി ദിവിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ ഗോപാലന്‍ , മണിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രജനി ടീച്ചര്‍, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ മനോജ്, മേമുണ്ട അര്‍ബന്‍ സഹകരണ സൊസൈറ്റി പ്രസിഡന്റ് ഭാസ്‌കരന്‍, കടത്തനാട് ടൂറിസം സഹകരണ സൊസൈറ്റി പ്രസിഡന്റ് ഒ പി ബാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. വില്ല്യാപ്പള്ളി വനിത സഹകരണ സൊസൈറ്റി പ്രസിഡന്റ് സഫിയ മലയില്‍ സ്വാഗതവും വനിത സഹകരണ സൊസൈറ്റി വൈസ് പ്രസിഡന്റ് ആര്‍ പി പ്രിയ നന്ദിയും പറഞ്ഞു .
വില്യാപ്പള്ളി, കീഴല്‍ എന്നിവിടങ്ങളിലാണ് സൊസൈറ്റിയുടെ മറ്റു രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




