തൂവല്‍ തീരത്തൊരു കൗതുകമാര്‍ന്ന സ്‌നേഹ സംഗമം

പരപ്പനങ്ങാടി:ഏറെ പുതുമനിറഞ്ഞൊരൊത്തുകൂടലിന് വേദിയായി കെട്ടുങ്ങല്‍ തൂവല്‍ തീരം. പരപ്പനങ്ങാടി മുന്‍സിപ്പല്‍ പെന്‍ഷനേഴ്‌സ് ലീഗ് പ്രവര്‍ത്തകരാണ് ഇത്തരമൊരു സൗഹൃദ കൂട്ടായ്മ ഒരുക്കിയത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പലപ്പോഴായി വിരമിച്ച മുനിസിപ്പാലിയിറ്റിയിലെ ഒട്ടു മിക്കവരും പരിപാടിയില്‍ പങ്കെടുക്കുകയും സൗഹൃദം കൈമാറുകയും പുതുക്കുകയും ചെയ്തു.

ആരോഗ്യബോധവല്‍ക്കരണ ,മോട്ടിവേഷന്‍ ക്ലാസ്സുകള്‍,കള്‍ച്ചുറല്‍ പ്രോഗ്രാം എന്നിവയും ഒത്തുചേരലിന്റെ ഭാഗമായി നടന്നു.ആട്ടവും പാട്ടുമായി ഗതകാല സ്മൃതികളയവിറക്കി ഏറെ വൈകിയാണ് അവര്‍ തീരം വിട്ടത്. കുഞ്ഞി പോക്കര്‍ കുട്ടി അധ്യക്ഷനും ഫാറൂഖ് പത്തൂര്‍ ഉല്‍ഘാടകനുമായിരുന്നു.ഡോ ഹാറൂണ്‍ റഷീദ്,ഇഒ നാസര്‍,എന്‍പി ബഷീര്‍, പുളിക്കലകത്ത് ഫൈസല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. വി. പി ബഷീര്‍ ,ഇഒ അന്‍വര്‍,എന്‍ പി അബുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രായമായ വനിത പെന്‍ഷന്‍ക്കാര്‍ക്ക് മാനസിക ഉല്ലാസത്തിന്ന് സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് വനിത പെന്‍ഷന്‍ ലീഗ് കണ്‍വീനര്‍ സഈദ ടീച്ചര്‍ ആവശ്യപെട്ടു. പെന്‍ഷന്‍ക്കാരുടെ ആനുകൂല്യങ്ങള്‍ യഥാസമയം ലഭിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. മെഡിസെപ്പ് സംവിധാനം ഓപ്ഷന്‍ വഴി സ്വീകരിക്കുന്നതോ നിരാകരിക്കുന്നതോ ആയ സംവിധാനത്തിലേക്ക് രൂപപെടുത്തി പെന്‍ഷന്‍ക്കാരോട് ചേര്‍ന്ന് നില്‍കുന്ന വിധം ഉടച്ചു വാര്‍ക്കണമെന്ന് യോഗം അഭിപ്രായപെട്ടു.സിസി ബഷീര്‍ സ്വാഗതവും ഇഒ ഹമീദ് നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top