തേഞ്ഞിപ്പലം: കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സോണൽ കൺവെൻഷൻ ചൊവ്വാഴ്ച കോഹിനൂർ ലീ കാഞ്ചിസിൽ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
വള്ളിക്കുന്ന്, തിരൂരങ്ങാടി, കോട്ടക്കൽ, പെരിന്തൽമണ്ണ, നിലമ്പൂർ, മേഖലയിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.
സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി പി. ബി. സുരേഷ് ഉദ്ഘാടനം ചെയ്യും.
സി. ഒ. എ ജില്ലാ പ്രസിഡൻ്റ് സി.പ്രവീൺകുമാർ അധ്യക്ഷത വഹിക്കും.
ജില്ലാ സെക്രട്ടറി കെ.സാജിത്, ട്രഷറർ വി.മുസ്തഫ, സംസ്ഥാന വൈസ് പ്രസിഡന്റ് എം. രാജ്‌മോഹൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിക്കും.
സംസ്ഥാന സെക്രട്ടറി നിസാർ കോയ പറമ്പിൽ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. ഗോവിന്ദൻ,പ്രജേഷ് അച്ചാണ്ടി, ടി. അബൂബക്കർ സിദ്ധിഖ്, സി. സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി. രഘുനാഥൻ, സ്വാഗത സംഘം കൺവീനർ എം. ഗോപിനാഥൻ എന്നിവർ സംസാരിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




