ചെമ്മാട് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ തെരുവ് നായയുടെ കടിയേറ്റ് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് വെഞ്ചാലിയില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 5.30 തോടെയാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. വെഞ്ചാലി ടി.പി. ഉണ്ണിയുടെ മകന്‍ പ്രഭീഷ് (11), കെ.പി. സാലിയുടെ മകന്‍ സിയാദ് കെ.പി (11), വി.ജയിലിന്റെ മകന്‍ അഭിഷേക് (10) , ചോലക്കല്‍ ഷാഫിയുടെ മകന്‍ അബ്ദുസ്സമദ് (13) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

വെഞ്ചാലി കണ്ണാടിത്തറ ഭാഗത്ത് കനാലിനോട് ചേര്‍ന്ന് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന നാല് കുട്ടികളെയാണ് തെരുവ് നായ കടിച്ചത്. കുട്ടികളുടെ ശരീരത്തില്‍ വിവിധ സ്ഥലങ്ങളിലായി നായയുടെ ആക്രമണത്തില്‍ മുറിവുകള്‍ പറ്റിയിട്ടുണ്ട്.

കുട്ടികളെ ഉടനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികില്‍സക്ക് ശേഷം പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top