സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ‘പടക്കളം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബര്‍ വര്‍ക്‌സ് എന്ന ബാനറില്‍ വിജയ് സുബ്രമണ്യവും കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. 2025 മെയ് രണ്ടാം തീയതി തീയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവര്‍ക്കൊപ്പം ഒരു യുവതാരനിരയുമുണ്ട്.
ഫ്രൈഡേ ഫിലിം ഹൌസ് നിര്‍മ്മിക്കുന്ന 22 -ആം ചിത്രമാണ് പടക്കളം. ഈ 22 ചിത്രങ്ങള്‍ വഴി അവര്‍ അവതരിപ്പിച്ച പുതുമുഖ സംവിധായകരില്‍ 16 -മത്തെ ആളാണ് മനു സ്വരാജ് എന്ന പ്രത്യേകതയുമുണ്ട്. മലയാള സിനിമയില്‍ പുതുമുഖ സംവിധായകരെയും രചയിതാക്കളേയും ഇത്രയധികം പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ബാനറില്ല എന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാവില്ല. ഒരു ഫാന്റസി യൂത്ത് കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത്. സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുണ്‍ പ്രദീപ്, അരുണ്‍ അജികുമാര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, രചന- നിതിന്‍ സി ബാബു, മനു സ്വരാജ്, ഛായാഗ്രഹണം- അനു മൂത്തേടത്, സംഗീതം – രാജേഷ് മുരുഗേശന്‍, എഡിറ്റര്‍- നിധിന്‍ രാജ് ആരോള്‍, കലാസംവിധാനം- മകേഷ് മോഹനന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, വരികള്‍- വിനായക് ശശികുമാര്‍, ആക്ഷന്‍- രാജശേഖര്‍, ഫാന്റം പ്രദീപ്, നൃത്തസംവിധാനം- ലളിത ഷോബി, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, സൗണ്ട് മിക്‌സിങ്- കണ്ണന്‍ ഗണപത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- നിതിന്‍ മൈക്കല്‍, ഡിഐ- പോയറ്റിക്, വിഎഫ്എക്‌സ്- പിക്‌റ്റോറിയല്‍ എഫ് എക്‌സ്, മാര്‍ക്കറ്റിങ്- ഹൈറ്റ്‌സ്, സ്റ്റില്‍സ്- വിഷ്ണു എസ് രാജന്‍, പബ്ലിസിറ്റി ഡിസൈനര്‍- ആന്റണി സ്റ്റീഫന്‍, പിആര്‍ഒ- വാഴൂര്‍ ജോസ്, വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




