ബഹറൈന്‍ തീരത്ത് കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റെത്

മനാമ : കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ തീരത്ത് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയ മൃതദേഹം ഇന്ത്യന്‍ സ്വദേശിയുടെയത്.
സൗദി അറേബ്യയിലെ ദമാമില്‍ കഴിഞ്ഞ മാസം മുപ്പതാം തിയതി മുതല്‍ കാണാതായ ശരവണ രാമചന്ദ്രന്‍ എന്ന 28കാരന്റെതാണ് മൃതശരീരമാണ് കണ്ടെത്തിയതെന്നാണ് സൂചന.
മൃതശരീരം ഒരാഴ്ചയോളം പഴകിയ നിലയിലായതിനാല്‍ ആളെ തിരിച്ചറിയാന്‍ ശാസ്ത്രീയമായ പരിശോധനകള്‍ നടത്താനാണ് തീരുമാനം.

ദമാമില്‍ ഒരു കമ്പിനിയല്‍ ജോലി ചെയ്തുവരികയായിരുന്ന ശരവണയെ കണാതായതിന് ശേഷം നിരന്തരം ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
പിന്നീ ബഹറൈന്‍ തീരത്ത് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയ ശരവണന്റെതാണെന്ന വിവരം ഇയാള്‍ ജോലിചെയ്ത കമ്പനിയില്‍ നിന്നും ബന്ധുക്കളെ അറിയിക്കുകായിരുന്നു.

ശരവണന്‍ ദമാം തീരത്ത് നിന്ന് കടലില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോര്‍ട്ട്.
സൗദിഅറേബ്യയിലേയും, ബഹറൈനിലേയും ഇന്ത്യന്‍ എംബസികളുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍

Share news
error: Content is protected !!
Scroll to Top