റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം; മുഖ്യപ്രതി അലിഭായ് അറസ്റ്റില്‍

കൊച്ചി: റേഡിയോ ജോക്കിയും യുവഗായകനുമായ മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ്‌കുമാറിനെ (34) കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. ഓച്ചിറ സ്‌കൈലാബ് ജെഗ്ഷനിലെ സാലിഹ് ജലാലനെ(അലിഭായ്)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഖത്തര്‍ പോലീസ് പിടികൂടിയ പ്രതിയെ ജെറ്റ് എയര്‍വേസില്‍ തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു. വിമാനത്താവളത്തില്‍ കാത്തു നിന്ന പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അലിഭായ് കുറ്റം സമ്മതിച്ചതായും സുഹൃത്ത് സത്താറിന്റെ നിര്‍ദേശ പ്രകാരം കൊല നടത്തിയതെന്നും പോലീസിനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top