HIGHLIGHTS : ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഹീന സിദ്ധുവിന് സ്വര്‍ണം. ഇതോടെ ഇന്ത്യക്ക് 20 മെഡസുകള്‍ സ്വന്തമായി.
ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഹീന സിദ്ധുവിന് സ്വര്‍ണം. ഇതോടെ ഇന്ത്യക്ക് 20 മെഡസുകള്‍ സ്വന്തമായി.
38 പോയിന്റുകള്‍ നേടി ഗെയിം റെക്കോര്‍ഡുമിട്ടാണ് ഹീന സിദ്ധു ഷൂട്ടിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. മലേഷ്യയെ 2-1 ന് പരാജയപ്പെടുത്തിയ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സെമി ഫൈനലിലേക്ക് കടന്നിട്ടുണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആറാം ദിവസമായപ്പോള്‍ ഇന്ത്യ 11 സ്വര്‍ണവും 4 വെള്ളിയും 5 വെങ്കലവും നേടി മൂന്നാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. 41 സ്വര്‍ണവുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്താണ്. 23 സ്വര്‍ണവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുകയാണ്.