Section

malabari-logo-mobile

സ്വദേശിവത്ക്കരണം: കുവൈത്തില്‍ മൂവായിരത്തോളം പ്രവാസികളെ പിരിച്ചുവിടുന്നു:

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണത്തിനുളള നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന്

കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണത്തിനുളള നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന 3600 വിദേശികളെ പിരിച്ചുവിടുമെന്നാണ് വിവരം.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സിവില്‍ സര്‍വീസ് കമ്മീഷന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. ജൂലൈ മാസത്തോടെ 2690 വിദേശികളെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ നവംബറാകുന്നതോടെ ഇത് 3600 ആകുമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പട്ടിക ഇനിയും ഉയരമെന്നും റിപ്പോര്‍ട്ടുണ്ട്.

sameeksha-malabarinews

കുവൈത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അവസരംം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെട്ടന്നുള്ള സര്‍ക്കാര്‍ നടപടി. അതെസമയം ഡോക്ടര്‍മാര്‍, അക്കൗണ്ടന്റ്, നിയമ വിദഗ്ധര്‍ എന്നീ ജോലികളില്‍ തുടരുന്ന പ്രവാസികളെ മാറ്റില്ല. എന്നാല്‍ 65 പൂര്‍ത്തിയാക്കിയ വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!