സൗദിയില്‍ വാഹനാപകടത്തില്‍ പെരുവള്ളൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന്‌ പേര്‍ മരിച്ചു

റിയാദ്‌ ; സൗദി അറേബ്യയിലെ മക്ക-മദീന ഹൈവേയുലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികളും മകളും മരിച്ചു.

 മലപ്പുറം പെരുവള്ളൂർ ചാത്രത്തൊടി സ്വദേശി തൊണ്ടിക്കോടൻ അബ്ദുൾ റസാഖ് (49), ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്. കൂടെ യാത്ര ചെയ്ത ഫാത്തിമ റോണ( 10)ക്ക് പരുക്ക് പറ്റിയിട്ടുണ്ട്.. മക്കാ മദീന ഹൈവേയിൽ മദീനയിൽ നിന്ന് 140 കിലോമീറ്റർ അകലെ അംന എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്.
താഇഫിലായിരുന്നു റസാഖ് ജോലി ചെയ്തിരുന്നത്.  മദീന സന്ദർശനം കഴിഞ്ഞ് തായ്ഫിലേക്ക് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
ഇവരുടെ മൂത്ത മകൻ റയാൻ റാസിഖ്  വെളിമുക്ക് ക്രെസെന്റ് സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്.
പരേതരായ കുട്ട്യാലി ഹാജിയുടെയും കുഞ്ഞാമിനയുടെയും മകനാണ് മരിച്ച അബ്ദുൽ റസാഖ്.
സഹോദരങ്ങൾ അഹമ്മദ്,സുഹറ,സുലൈഖ,
ഇത്തികുട്ടിമ്മ, മുഹമ്മദലി ,അബ്ദുള്ളക്കുട്ടി,
ബുഷ്റ, ആത്തിക്ക, സലീം, സൗഫീന,
Share news
error: Content is protected !!
Scroll to Top