സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാര്‍ഡ്/ നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.
കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം(5), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍(11), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ്(37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി(47), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(7) എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പാണ് മാറ്റിവച്ചത്.
പുതിയ തിരഞ്ഞെടുപ്പ് തിയതി പിന്നീട് അറിയിക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




