Section

malabari-logo-mobile

അറേബ്യന്‍ നാടുകളില്‍ കനത്തമഴ; മരണം 11; നാലു പേരെ കാണാനില്ല

HIGHLIGHTS : റിയാദ് : അറേബ്യന്‍ നാടുകളിലെങ്ങും കനത്തമഴയും കാറ്റും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു. കനത്തമഴയില്‍ 11 പേര്‍ മരിക്കുകയും നാല് പേരെ കാണാതാകുകയും ചെയ...

rainറിയാദ് : അറേബ്യന്‍ നാടുകളിലെങ്ങും കനത്തമഴയും കാറ്റും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു. കനത്തമഴയില്‍ 11 പേര്‍ മരിക്കുകയും നാല് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. റിയാദില്‍ ഏഴ് പേരും അറാറയില്‍ രണ്ട് പേരും ഗുന്‍ഫുസയില്‍ ഒരാളും, അല്‍ബഹയില്‍ ഒരാളും മരണപ്പെട്ടതായി സൗദി വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടു. അബുദാബി വടക്കന്‍ എമിറേറ്റുകള്‍, അല്‍എയ്ന്‍, ഹത്ത തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ശക്തമായ മഴയും കാറ്റും വീശിയടിക്കുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും വെള്ളപൊക്കം രൂപപ്പെട്ടു. വ്യാഴാഴ്ച രാവിലെയോടെയാണ് മഴ ശക്തമായി തുടങ്ങിയത്. വെള്ളി ശനി ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. പതിറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്.

അതേ സമയം രാജ്യം ടൈഫൂണ്‍ ചുഴലികാറ്റിന്റെ ഭീഷണിയിലാണെന്ന വാര്‍ത്ത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളി. അബുദാബിയിലെ ചില ഭാഗങ്ങളിലും വടക്കന്‍ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

sameeksha-malabarinews

കനത്ത മഴയുടെ സാഹചര്യത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും മാധ്യമങ്ങളിലൂടെയും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നുണ്ട്.

[youtube]http://www.youtube.com/watch?v=LdUtiW37PWk[/youtube]

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!