സൗദിയില്‍ വാഹനാപകടത്തില്‍ തിരൂരങ്ങാടി സ്വദേശികളായ 2 യുവാക്കള്‍ മരിച്ചു

റിയാദ്‌:  സൗദി അറേബ്യയിലെ റിയാദിനടുത്ത്‌ വാഹനാപകടത്തില്‍ മലപ്പുറം ചെമ്മാട്‌ സ്വദേശികളായ രണ്ട്‌ യുവാക്കള്‍ മരിച്ചു. തിരൂരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റിയാദ് ബിശ റോഡില്‍ അല്‍റെയ്‌നില്‍ ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുമ്പോഴാണ് അപകടം. എതിരെ വന്ന കാര്‍ ഇവരുടെ കാറിലിടിക്കുകയായിരുന്നു. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയിലേക്ക് മാറ്റി.

എതില്‍ ദിശയില്‍ വന്ന വാഹനം നിയന്ത്രണം വിട്ടി ഇവര്‍ സഞ്ചരിച്ച വാഹനത്തിലിടിക്കുകയായിരുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. അപകടത്തില്‍ ആ വാഹനമോടിച്ച സൗദിയും മരണപ്പെട്ടന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •