ഉത്തരേന്ത്യയില്‍ വീണ്ടും സതി; ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ഭാര്യ ജീവനൊടുക്കി.

Untitled-1 copyപട്‌ന: ഉത്തരേന്ത്യയില്‍ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി ഭാര്യ ജീവനൊടുക്കി. ബീഹാറിലെ പറ്റ്‌ന സഹര്‍സ ജില്ലയിലാണ്‌ രാജ്യത്തെ നടുക്കിക്കൊണ്ട്‌ വീണ്ടും സതി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.ഭര്‍ത്താവിന്റെ മരണത്തില്‍ മനം നൊന്ത ഗഹ്വാ ദേവി (70) ആണ്‌ ചിതയില്‍ ചാടി ജീവനൊടുക്കിയത്‌.

ബന്ധുക്കള്‍ ചിതയ്‌ക്ക്‌ തീ കൊളുത്തി വീട്ടിലേക്ക്‌ മടങ്ങിയപ്പോഴാണ്‌ ഇവര്‍ ചിതയില്‍ ചാടിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. അതെസമയം ഗഹ്വാ ദേവി തീയില്‍ ചാടിയതു കണ്ടിട്ടും വീട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു.

അതെസമയം തന്റെ മാതാവ്‌ സതി അനുഷ്‌ഠിച്ചതല്ലെന്നും പിതാവ്‌ മരിച്ച ദുഃഖത്തില്‍ ഹൃദയാഘാതം സംഭവിച്ച്‌ മരണമടഞ്ഞതാണെന്നുമാണ്‌ മകന്‍ പറഞ്ഞത്‌. തുടര്‍ന്ന്‌ പിതാവിന്റെ ചിതയ്‌ക്കരികില്‍ തന്നെ സംസ്‌ക്കരിക്കുകയായിരുന്നു എന്നും മകന്‍ പറഞ്ഞു.

സതി നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഉത്തരേന്ത്യയില്‍ പല ഗ്രാമങ്ങളിലും രഹസ്യമായി സതി നടക്കാറുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സഹര്‍സ ഡെപ്യൂട്ടി എസ്‌പി അരവിന്ദ്‌ കുമാര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top