മാണിക്ക്‌ പൂജപ്പുര ജയിലില്‍ പോകേണ്ടി വരും; വിഎസ്‌


VS-Achuthanandanതിരു: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിക്ക്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍. കെഎം മാണിയുടെ രാജി ആവശ്യപ്പെട്ട്‌ എല്‍ഡിഎഫ്‌ നടത്തിയ നിയസഭ മാര്‍ച്ചില്‍ സംസാരിക്കവെയാണ്‌ വിഎസ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

ചോദ്യോത്തരവേള മാറ്റിവെച്ച്‌ മാണിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന്‌ സ്‌പീക്കര്‍ അംഗീകാരം നല്‍കിയില്ല. സഭ പ്രക്ഷുബ്ധമായതോടെ രണ്ട്‌ ബില്ലുകള്‍ പാസാക്കിയതിന്‌ ശേഷം ഡെപ്യൂട്ടി സ്‌പീക്കര്‍ എന്‍ ശക്തന്‍ സഭ ഇന്നത്തേക്ക്‌ പിരിഞ്ഞതായി അറിയിച്ചു.

നിയമസഭയില്‍ നിന്ന്‌ പുറത്താക്കിയ ഇടത്‌ എംഎല്‍എമാര്‍ പാളയത്ത്‌ റോഡില്‍ കുത്തിയിരുന്ന്‌ സമരം ചെയ്‌തു. പിന്നീട്‌ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നിയമസഭ മാര്‍ച്ച്‌ നടത്തി.

Share news
error: Content is protected !!
Scroll to Top