Section

malabari-logo-mobile

ക്രിസ്‌മസ്സ്‌ ദിനം സ്‌കൂള്‍ പ്രവര്‍ത്തിദിനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

HIGHLIGHTS : ദില്ലി: ക്രിസ്‌മസ്സ്‌ ദിനമായ ഡിസംബര്‍ 25 ന്‌ സ്‌കൂള്‍ പ്രവര്‍ത്തി ദിനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡിസംബര്‍ 25 ന്‌ സത്ഭരണ ദിനമായി ആചരിക്കണമെ...

parliament-2_080411030850ദില്ലി: ക്രിസ്‌മസ്സ്‌ ദിനമായ ഡിസംബര്‍ 25 ന്‌ സ്‌കൂള്‍ പ്രവര്‍ത്തി ദിനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡിസംബര്‍ 25 ന്‌ സത്ഭരണ ദിനമായി ആചരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കിയെന്ന്‌ റിപ്പോര്‍ട്ട്‌ ഒരു പ്രമുഖ ഇംഗീഷ്‌ ദിനപത്രമാണ്‌ പുറത്തുവിട്ടത്‌. അന്നെ ദിവസം സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ഈ പരിപാടികളില്‍ കുട്ടികളരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രാലയം പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയുടെയും ഹിന്ദുമഹാ സഭാ നേതാവായിരുന്ന മദന്‍മോഹന്‍ മാളവ്യയുടെയും ജന്മദിനംകൂടിയാണ്‌ ഡിസംബര്‍ 25. സംഭവം വിവാദമായതോടെ രാജ്യസഭയില്‍ ഈ വിഷയം പ്രതിപക്ഷം ഉന്നയിക്കുകയും ബഹളം വെക്കുകയും ചെയ്‌തു. ഇതെ തുടര്‍ന്ന്‌ ക്രിസ്‌മസ്‌ ദിനഅവധി പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന്‌ വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തി. സത്ഭാരണ ദിനാചരണത്തിന്റെ ഭാഗമായി ഉപന്യാസ മത്സരങ്ങളാണ്‌ സംഘടിപ്പിക്കുന്നതെന്നും മന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!