നവീകരിച്ച കുണ്ടോട്ടി കൊളപ്പുറം റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു.

ഉദ്‌ഘാടനവേദിയില്‍ യൂത്ത്‌ ലീഗിന്റെ പ്രതിഷേധം

Untitled-1 copyതിരൂരങ്ങാടി: പരപ്പനങ്ങാടി-അരിക്കോട്‌ സംസ്ഥാന പാതയുടെ നവീകരിച്ച കൊളപ്പുറം കുണ്ടോട്ടി റോഡ്‌ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. നിലവിലെ ദേശീയപാതയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കെത്തുന്നവര്‍ക്കുള്ള റോഡാണിത്‌.

ഉദാഘാടനച്ചടങ്ങിനിടെ ഒരുവിഭാഗം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ പ്രതിഷേദപ്രകടനം നടത്തി. പി കെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. സ്വാഗതസംഘം രൂപവത്‌കരണ യോഗത്തിലും ഉദ്‌ഘാടനച്ചടങ്ങിലും ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തി എന്നാരോപിച്ചായിരുന്നു പ്രകടനം.

Share news
error: Content is protected !!
Scroll to Top