Section

malabari-logo-mobile

സാറ്റ് അക്കാദമി തിരൂര്‍ ഖത്തര്‍ ചാപ്റ്ററിന് തുടക്കം കുറിച്ചു

HIGHLIGHTS : SAT Academy Tirur launched Qatar Chapter

തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമി തിരൂര്‍ (സാറ്റ്) വിപുലീകരണത്തിന് ഖത്തറില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു. കഴിഞ്ഞ 12 വര്‍ഷമായി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ഉന്നത നിലവാരമുള്ള കോച്ചിങ്ങോട് കൂടി മലപ്പുറം ജില്ലയിലെ തിരൂരില്‍ ആണ് അക്കാദമി പ്രവര്‍ത്തിച്ചു വരുന്നത്. സാറ്റ് അക്കാദമി ഇന്ത്യയിലെ പ്രമുഖ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയും, ഇതുവരെ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്.
ഈ സീസണില്‍ മാത്രം ഒഡീസയില്‍ നടന്ന SS സാഹ ഓള്‍ ഇന്ത്യ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റിലും, പഞ്ചാബില്‍ നടന്ന 60 th ഹര്‍ഭജന്‍ സിംഗ് മെമ്മോറിയല്‍ ടൂര്‍ണമെന്റിലും സാറ്റ് ചാമ്പ്യന്‍മാര്‍ ആയിട്ടുണ്ട്.
സാറ്റിന്റെ നിലവിലുള്ള ഭാരവാഹികള്‍ ആയ പ്രസിഡന്റ് :
ഡോക്ടര്‍ അന്‍വര്‍ അമീന്‍ ചേലാട്ട് (ഓള്‍ ഇന്ത്യാ അത്ലറ്റിക് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്),
ജനറല്‍ സെക്രട്ടറി : ആഷിക് കൈനിക്കര (കേരള സംസ്ഥാന സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍),
ട്രഷറര്‍ : തെയ്യമ്പാട്ടില്‍ ഷറഫുദ്ദീന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് സാറ്റ് ഖത്തര്‍ ചാപ്റ്റര്‍ രൂപീകൃതമായത്.

സാറ്റില്‍ നിന്നും വളര്‍ന്നു വരുന്ന കളിക്കാര്‍ ദേശീയ, സംസ്ഥാന ടീമുകളിലും, ഐ എസ് എല്‍,
ഐ ലീഗ്, സന്തോഷ് ട്രോഫി, കെ പി എല്‍, ടൂര്‍ണമെന്റ്കളിലും ഇപ്പോള്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നുണ്ട്. കൂടാതെ വളര്‍ന്നുവരുന്ന വിവിധ പ്രായക്കാര്‍ക്ക് പ്രത്യേകം കോച്ചിംഗ് കൊടുത്തു വരുന്നു.
സന്തോഷ് ട്രോഫിയില്‍ കേരളത്തെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയിട്ടുള്ള ശ്രീ എം പീതാംബരന്‍ ആണ് അക്കാദമിയുടെ ചീഫ് കോച്ച്.
ഫുട്‌ബോളിന്റെ ഈറ്റില്ലമായ വടക്കന്‍ കേരളത്തിന്റെ വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ പ്രഫഷനലുകളെ കണ്ടെത്താനും, അവര്‍ക്ക് അവസരം ഒരുക്കുന്നതിലും സാറ്റ് തിരൂര്‍ മുഖ്യപങ്ക് വഹിക്കുന്നു.

sameeksha-malabarinews

ആദ്യമായി ഒരു വിദേശ ടൂര്‍ണമെന്റില്‍
(QIA ചാമ്പ്യന്‍സ് ലീഗ്) GRAND MALL FC ക്കുവേണ്ടി കളിക്കാന്‍ ടീമിന് അവസരം കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ട് എന്ന് സാറ്റ് തിരൂര്‍ ജോയിന്റ് സെക്രട്ടറിയും, ടീം മാനേജറുമായ വി മൊയ്തീന്‍ കുട്ടി പറഞ്ഞു.
സാറ്റ് തിരൂരിന്റെ എക്‌സിക്യൂട്ടീവ് മെമ്പര്‍ എ പി ആസാദ്, ടീം മേനേജര്‍ വി മൊയ്തീന്‍കുട്ടി എന്നിവര്‍ സാറ്റ് അക്കാദമി ഖത്തര്‍ ചാപ്റ്റര്‍ രൂപീകരണ യോഗത്തിന് നേതൃത്വം നല്‍കി.

ഖത്തര്‍ ചാപ്റ്റര്‍ തിരൂരിന്റെ ഭാരവാഹികളായി മുഖ്യരക്ഷാധികാരി എ പി ആസാദ്, പ്രസിഡന്റായി
അഷ്‌റഫ് ചിറക്കല്‍, ജനറല്‍ സെക്രട്ടറിയായി ജാഫര്‍ മംഗലം,ട്രഷററായി സലീം കൈനിക്കര എന്നിവരെ തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍ ആയി ചീഫ് കോഡിനേറ്റര്‍,ഫൈറോസ് തലക്കടത്തൂര്‍,
വൈസ് പ്രസിഡന്റുമാര്‍ ആയി മുഹമ്മദ് ബഷീര്‍ (ജൈദ), നൗഷാദ് ബാബു (ഇന്‍സ്‌പെയര്‍).
ജോയിന്റ് സെക്രട്ടറിമാര്‍ ആയി നൗഷാദ് പൂക്കയില്‍, അജ്മല്‍ പി. എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാര്‍ ആയി
മൊയ്ദീന്‍ കുണ്ടില്‍, റഹൂഫ് ടോക്കിയോ,പി ടി അഷ്റഫ് ഷറഫുദ്ധീന്‍, സബാഹ് വി പി, ജഷീല്‍ ടി, അഫ്സല്‍ മുത്താണിക്കാട്ട്,
സലീം നെല്ലേരി,സാബു പാറപ്പുറത്ത് എന്നിവരെയും തിരഞ്ഞെടുത്തു.

സാറ്റ് അക്കാദമിക്ക് ഖത്തറില്‍ ഒരു സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ഖത്തര്‍ ചാപ്റ്ററിന്റെ തെരഞ്ഞെടുത്ത ഭാരവാഹികള്‍ അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വളര്‍ന്നുവരുന്ന കളിക്കാരെ കണ്ടെത്തി സ്‌പോണ്‍സര്‍ ചെയ്യാനും സാറ്റ് ഖത്തര്‍ ചാപ്റ്റര്‍ ആലോചിക്കുന്നണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ എ പി ആസാദ് അധ്യക്ഷത വഹിച്ചു, അഷ്റഫ് ചിറക്കല്‍ സ്വാഗതവും, സലീം കൈനിക്കര നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!