മണിപ്പുരില്‍ സൈനിക വേഷത്തിലെത്തിയ മെയ്ത്തീ തീവ്രവാദികള്‍ ഒരു സ്ത്രീയടക്കം മൂന്നു പേരെ വെടിവച്ചുകൊന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കുക്കി ഭൂരിപക്ഷമേഖലയിലെ ഗ്രാമവാസികളായ ജാങ്പാവോ ടൗതങ്, ഖൈമങ് ഗ്യൂട്ട്, ഡോംഖോഹോയ് എന്നിവരാണ് കൊല്ലപ്പെട്ടത്. പള്ളിയില്‍ പ്രാര്‍ഥിക്കവെയാണ് ഡോംഖോഹോയ് വെടിയേറ്റ് മരിച്ചത്.
സൈനികവേഷവും അക്രമികള്‍ എത്തിയ വാഹനങ്ങളും ഗൗരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഗോത്രവര്‍ഗ നേതാക്കളുടെ ഫോറം പ്രസ്താവനയില്‍ പറഞ്ഞു. സൈന്യത്തിന്റെ പരിശോധന എന്നാണ് ഗ്രാമവാസികള്‍ ആദ്യം കരുതിയത്. എത്തിയ വാഹനം സൈനികര്‍ ഉപയോഗിക്കുന്ന വിധത്തിലുള്ളതാണ്. എന്നാല്‍ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് തുരുതുരെ വെടി ഉതിര്‍ക്കുകയായിരുന്നു. 15 ദിവസത്തേക്ക് സമാധാനം പാലിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ നിര്‍ദേശിച്ചിരിക്കെയാണ് ആക്രമണങ്ങള്‍ തുടരുന്നത്. വംശഹത്യയുടെ ഭാഗമായ ആക്രമണങ്ങളെ ചെറുക്കേണ്ടിവരുമെന്ന് ഫോറം വ്യക്തമാക്കി.
ഇതിനിടെ, കലാപബാധിതരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം 101.75 കോടി രൂപയുടെ പാക്കേജ് അനുവദിച്ചതായി മണിപ്പുര്‍ സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




