മുക്കുപണ്ടം പണയ തട്ടിപ്പ്: 2 പേര്‍ അറസ്റ്റില്‍

മഞ്ചേരി: മുക്കുപണ്ടം പണയപ്പെടുത്തി ഇരുപതോളം ബാങ്കുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ മുഖ്യ പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി മുജീബ് റഹ്‌മാന്‍ (42), കോഴിക്കോട് ഫറൂഖ് കോട്ടപ്പാടം സ്വദേശി അഹമ്മദ് അല്‍ത്താഫ് (26) എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ്‌ചെയ്തത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഇരുപതോളം ബാങ്കുകളിലാണ് സംഘം മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയത്. ഒരാഴ്ചമുമ്പ് കൊണ്ടോട്ടിയിലെ മൂന്ന് സഹകരണ ബാങ്കുകളില്‍ വ്യാജ സ്വര്‍ണം പണയംവച്ച് പണംതട്ടിയ കേസില്‍ മുസ്ല്യാരങ്ങാടി സ്വദേശിയായ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുജീബിന്റെ നേതൃത്വത്തിലുള്ള മുക്കുപണ്ട തട്ടിപ്പുകളെ കുറിച്ച് വിവരം ലഭിക്കുന്നതെന്ന് കൊണ്ടോട്ടി പൊലീസ് അറിയിച്ചു. സംഘത്തിലെ കൊണ്ടോട്ടി സ്വദേശിയായ സ്ത്രീയെ ഫറോക്ക് പൊലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റുചെയ്തിരുന്നു. ഇവര്‍ അസ്റ്റിലായതോടെ മുജീബ് റഹ്‌മാനും അഹമ്മദ് അല്‍ത്താഫും ഒളിവില്‍പോയി. സംഘത്തിന് നേതൃത്വം നല്‍കിരുന്നത് മുജീബ് റഹ്‌മാനായിരുന്നു. കൂടുതല്‍ അന്വേഷങ്ങള്‍ക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top