വീട്ടില്‍ സൂക്ഷിച്ച ചാരായവും വാഷും പിടികൂടി

മൊറയൂര്‍: വീട്ടില്‍ സൂക്ഷിച്ച ചാരായവും വാഷും പിടികൂടി. മലപ്പുറം എക്‌സൈസ് റെയ്ഞ്ച് വിഭാഗം മോങ്ങം, വള്ളുവമ്പ്രം, മൊറയൂര്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വാറ്റ് ഉപകരണങ്ങളടക്കമുള്ള സാമഗ്രികള്‍ പിടികൂടിയത്. മൊറയൂര്‍ തടപറമ്പ് ചുള്ളിരി ഹരിദാസനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ അബ്ദുല്‍ നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഹരി ദാസനെ കോടതി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top