Section

malabari-logo-mobile

പേരാമ്പ്ര – വടകര റൂട്ടില്‍ ബസ് ഓടിച്ച് 24 കാരി അനുഗ്രഹ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

HIGHLIGHTS : Anugara, 24, driving a bus on the Perampra-Vadakara route; Viral on social media

പേരാമ്പ്ര – വടകര റൂട്ടില്‍ ബസ് ഓടിച്ച് 24 കാരി അനുഗ്രഹ. നോര്‍വ എന്ന ബസിലാണ് അനുഗ്രഹ ഡ്രൈവറായി ജോലി ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ് ഈ ഇരുപത്തിനാലുക്കാരി.

മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് മുരളീധരന്റെയും ചന്ദ്രികയുടെയും മകളായ അനുഗ്രഹ ലോജിസ്റ്റിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കഴിഞ്ഞഴ്ചയാണ് അനുഗ്രഹക്ക് ഹെവി ലൈസന്‍സ് കിട്ടിയത്.

sameeksha-malabarinews

കുഞ്ഞു നാള്‍ മുതലുള്ള തന്റെ ആഗ്രഹം സാധിച്ചതിലുള്ള സന്തോഷത്തിലാണ് അനുഗ്രഹ. മൂന്ന് ദിവസമായി പേരാമ്പ്ര – വടകര റൂട്ടില്‍ ഡ്രൈവര്‍ ഡ്യൂട്ടി എടുത്ത് നാട്ടിലെ താരമായി മാറിയിരിക്കുകയാണ് അനുഗ്രഹ. ഗള്‍ഫില്‍ നല്ലൊരു ജോലി ലഭിക്കുന്നത് വരെ ഈ ജോലി തുടരുമെന്നാണ് അനുഗ്രഹയുടെ തീരുമാനം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!