നടന്‍ ഭീമന്‍ രഘു ബിജെപി വിട്ട് സിപിഐഎമ്മിലേക്ക്

കോഴിക്കോട്: ബിജെപി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്. ഭീമന്‍ രഘു കുറച്ചുനാളുകള്‍ക്ക് മുന്‍പാണ്‌
ബിജെപിക്ക് വേണ്ടി മത്സരിക്കില്ലെന്നും ബിജെപി രാഷ്ട്രീയത്തോട് താല്‍പക്യമില്ലെന്നും പറഞ്ഞത്.

പാര്‍ട്ടിപ്രവേശനം മുഖ്യമന്ത്രി വന്നാല്‍ ഉടനെ ഉണ്ടാകുമെന്നും എന്നാണ് വിവരം.

വളെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കേരളത്തിലെ അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇഷ്ടപ്പെടുന്നുവെന്നും കൂടെ നിന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദേഹം ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഭീമന്‍ രഘു പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല.രാഷ്ട്രീയപ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു തന്നൊണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നതും. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ബിജെപിയില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചതെന്നും അദേഹം വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിനെതിരെയും നടന്‍ ജഗദീഷിനെതിരെയുമാണ് ഭീമന്‍ രഘു മത്സരിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top