Section

malabari-logo-mobile

മഴവരുമ്പോഴേക്കും തിരൂരങ്ങാടി നഗരസഭയിലെ തോടുകള്‍ ക്ലീന്‍

HIGHLIGHTS : Tirurangadi Municipality's streams are clean

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ തോടുകള്‍ ക്ലീന്‍. മാലിന്യവും ചെളിയും നീക്കം ചെയ്ത് തെളിനീരൊഴുകും. നഗരസഭ വാര്‍ഷിക പദ്ധതിയിലും തൊഴിലുറപ്പ് പദ്ധതിയിലും ഉള്‍പ്പെടുത്തി വിവിധ തോടുകള്‍ ശുചീകരിച്ചു. ക്രപാട് മേഖല മുതല്‍ പള്ളിക്കത്താഴം വരെ നഗരസഭ പദ്ധതിയില്‍ നവീകരിച്ചിരുന്നു. വെഞ്ചാലി മുക്കം തോടില്‍ ചെളി നീക്കുന്നതിനു 4.71 ലക്ഷം രൂപയുടെ ടെണ്ടര്‍ നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്.

കൂടാതെ കുറുക്കല്‍ തോട്,ചട്ച്ചായി തോട്, ചെറായി തോട്, ചുണങ്ങ തോട് , പരപ്പോട് തോട്, പത്തായകുണ്ട് തോട്. വാവുട്ടിച്ചിറ കൈത്തോട്, കൊയ്ലിപാടം ആണിച്ചാല്‍, നരികുഴി തോട്, കുറുക്കല്‍ തോട് -കക്കാട് കുനുമ്മല്‍ തോട് പൂകുളങ്ങര തോട് മുക്കത്ത് തോട്, വിവിധ ആണിച്ചാലുകള്‍ തുടങ്ങിയവ തൊഴിലുറപ്പ് പദ്ധതിയില്‍ ശൂചീകരിച്ചതില്‍ ചിലതാണ്.
നൂറുകണക്കിനു തൊഴിലാളികള്‍ തൊഴില്‍ ചെയ്താണ് ഇത്രയും തോടുകള്‍ മഴക്കാലത്തിനു മുമ്പേ ശുചീകരിച്ചത്.

sameeksha-malabarinews

ചുണ്ണക്കണ്ടി തോട്, ഇടവഴി കടവ് ശുചീകരണം ഉടന്‍ തുടങ്ങും .നഗരസഭയുടെ മാതൃകാപരമായ പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ ആശ്വാസമായിരിക്കുകയാണ്. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, സിപി സുഹ്റാബി. ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍,എം സുജിനി. ഇ.പി ബാവ. വഹീദ ചെമ്പ. എ.ഇ ഭഗീരഥി, തൊഴിലുറപ്പ് എ.ഇ ജോബി നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!