സംവിധായക ലീന മണിമേഖലക്കെതിരെ വധഭീഷണി ‘ശക്തി സേന ഹിന്ദു മക്കള്‍ ഈയക്കം’ പ്രസിഡന്റ് സരസ്വതി അറസ്റ്റില്‍

കോയമ്പത്തൂര്‍ ; ഡോക്യുമെന്ററി സംവിധായക ലീന മണിമേഖലക്കെതിരെ വധഭീഷണി മുഴക്കിയ ‘ശക്തി സേന ഹിന്ദു മക്കള്‍ ഈയക്കം’ പ്രസിഡന്റ് സരസ്വതിയെ അറസ്റ്റ് ചെയ്തു .

ലീന മണിമേഖലയുടെ പുതിയ ഡോക്യുമെന്ററിയായ കാളി എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിവിധ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മണിമേഖലയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, മോശമായി പ്രതികരിക്കുകുയം ചെയ്യുന്ന വീഡിയോ സരസ്വതി സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കോയമ്പത്തൂര്‍ സെല്‍വപുരം പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളിലൂടെ തമിഴ് സംവിധായകയായ ലീനക്കെതിരെ രൂക്ഷമായ ആക്രമണമാണ് തീവ്രവലതുപക്ഷ, മതസംഘടനകള്‍ നടത്തിയത്.

കാനഡയിലെ ആഗാഖാന്‍ മ്യൂസയിത്തില്‍ പ്രീമിയര്‍ ചെയ്യാനിരുന്ന കാളിയുടെ പോസ്റ്റര്‍ ജൂലൈ രണ്ടിന് ലീന സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അതില്‍ കാളി എന്ന കഥാപാത്രത്തിന്റെ സിഗരറ്റ് വലിക്കുന്ന ചിത്രവും പിറകിലായ എല്‍ജിബിടി പതാക പാറുന്നരീതിയിലുള്ള പോസ്റ്ററായിരുന്നു അത്. ഇതിന് പിന്നാലെ വലതുപക്ഷ സംഘടനകള്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്തെത്തുകയും. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഓഫീസ് ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ആവിശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ഡോക്യമെന്ററി പ്രദര്‍ശിപ്പിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top