മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം;മരിക്കാന്‍ തീരുമാനിച്ചത് സാമ്പത്തിക ബാധ്യത കാരണം;സനു മോഹന്‍

കൊച്ചി:മകളെ കൊന്നത് താനാണെന്ന് പോലീസിനോട് സമ്മതിച്ച് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് സനുമോഹന്‍. കടബാധ്യതയെ തുടര്‍ന്നാണ് വൈഗയെ കൊന്നതെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യനായിരുന്നു പദ്ധതി. താന്‍മരിച്ചാല്‍ മകള്‍ അനാഥയാകുമെന്നതുകൊണ്ടാണ് മകളെ കൊലപ്പെടുത്തിയത്. മകളെ പുഴയിലേക്ക്തള്ളിയെങ്കിലും ഭയം കാരണം ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹന്‍ പറഞ്ഞതായാണ് വിവരം.

ഫ്‌ളാറ്റില്‍ വെച്ച് മകളെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ പുഴക്കരയിലെത്തിക്കുകയായിരുന്നു വെന്നും സനുമോഹന്‍ പറഞ്ഞു. ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞിരുന്നതായും സനുമോഹന്‍ മൊഴി നല്‍കി.

സനുമോഹന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് ഇന്നലെ പിടിയിലായ സനുമോഹനെ പുലര്‍ച്ചെ നാലേകാലോടെയാണ് കൊച്ചി തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.

Share news
error: Content is protected !!
Scroll to Top