Section

malabari-logo-mobile

ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍

HIGHLIGHTS : Lockdown in Delhi

ദില്ലി: ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതല്‍ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി.

നിയന്ത്രങ്ങളില്‍ നിന്ന് അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിവരെയാണ് ലോക്ക് ഡൗണ്‍.

sameeksha-malabarinews

ഐസിയു, കിടക്കകള്‍ എന്നിവയ്ക്ക് സംസ്ഥാനത്ത് രൂക്ഷമായ ക്ഷാമം നേരിടുന്നതായും കെജ്‌രിവാള്‍ വ്യക്തമാക്കി.

അതിഥി തൊഴിലാളികള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരണം. അതിര്‍ത്തി പ്രദേശങ്ങളില്‍ ഗതാഗത നിരോധനം പ്രഖ്യാപിച്ചതായും കെജ്‌രിവാള്‍. വിവാഹങ്ങളില്‍ 50 പേരെയെ അനുവദിക്കൂ. വിവാഹങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇ-പാസ് വേണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!