പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനിലെ പോലീസുകാര്‍ സഞ്ചരിച്ച വാഹനം മൈസൂരില്‍ അപകടത്തില്‍ പെട്ടു

ബംഗളൂരു:  പരപ്പനങ്ങാടി പോലീസ്‌ സ്‌റ്റേഷനിലെ പോലീസുകാര്‍ സഞ്ചരിച്ചിരുന്ന  ഇന്നോവ കാര്‍ അപകടത്തില്‍ പെട്ട്‌ പോലീസുകാര്‍ക്ക്‌ പരിക്ക്‌. കര്‍ണാടകയിലെ മൈസൂരിന്‌ സമീപത്ത്‌ വെച്ചാണ്‌ അപകടമുണ്ടായത്‌. സബ്‌ ഇന്‍സ്‌പെക്ടര്‍ സുരേഷ്‌, വനിത സിവില്‍ പോലീസ്‌ ഓഫീസര്‍ രാജാമണി, സിവില്‍ പോലീസ്‌ ഓഫീസര്‍ ഷൈജേഷ്‌.ടി എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ മൈസൂര്‍ ജെഎസ്‌എസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ചയാണ്‌ അപകടം നടന്നത്‌.

ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവയുടെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന്‌ നിയന്ത്രണം വിട്ട്‌ ഡിവൈഡറിലിടിച്ച്‌ മറിയുകയായിരുന്നു.

പരപ്പനങ്ങാടി സ്റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത ‌ കേസിന്റെ ആവിശ്യാര്‍ത്ഥം കര്‍ണാടകയിലെത്തിയതായിരുന്നു പോലീസ്‌ സംഘം. ഉദ്യോഗ്‌സഥരെ കൂടാതെ കേസിലുള്‍പ്പെട്ടവരും വാഹനത്തില്‍ ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top