Section

malabari-logo-mobile

‘സാന്ത്വനമേകാന്‍ കൈ കോര്‍ക്കാം’- ബേപ്പൂര്‍ ഡവലപ്പ്‌മെന്റ് മിഷന്‍ സമാഹരിച്ചത് 1.69 കോടി രൂപ

HIGHLIGHTS : 'Santwanamekan Kai Korkham' - Beypur Development Mission collected Rs 1.69 crore

‘സാന്ത്വനമേകാന്‍ കൈകോര്‍ക്കാം’ വൃക്ക രോഗികള്‍ക്കായി ബേപ്പൂര്‍ മണ്ഡലം ഡവലപ്പ്‌മെന്റ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏഴാം ഘട്ടത്തില്‍ സമാഹരിച്ചത് 1.69 കോടി രൂപ. ബേപ്പൂര്‍, രാമനാട്ടുകര, കടലുണ്ടി, ഒളവണ്ണ, ചെറുവണ്ണൂര്‍-നല്ലളം, ഫറോക്ക് മേഖലകളിലെ സ്ഥാപനങ്ങളിലും വീടുകളിലും പ്രത്യേക കവറുകള്‍ നല്‍കിയായിരുന്നു ഫണ്ട് ശേഖരണം.

കവറുകള്‍ നല്‍കുന്നതിനും കളക്ഷന്‍ വാങ്ങുന്നതിനും സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്ത്വത്തില്‍ സ്‌ക്വാഡുകള്‍ തയ്യാറാക്കിയിരുന്നു. സംഭാവനകള്‍ നല്‍കിയവര്‍ക്ക് ഉടന്‍ തന്നെ ഫോണിലൂടെ അറിയിപ്പ് ലഭിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

sameeksha-malabarinews

ചെറുവണ്ണൂര്‍ – നല്ലളം മേഖലയില്‍ നിന്നാണ് ഇത്തവണ കൂടുതല്‍ ഫണ്ട് ലഭിച്ചിട്ടുള്ളത്.

ജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണവും സന്നദ്ധ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായ സേവനവുമാണ് ഫണ്ട് പിരിവ് ഇത്രയും ഊര്‍ജ്ജിതമായി നടക്കാന്‍ കാരണമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ.സി.മമ്മദ് കോയ, കണ്‍വീനര്‍ എം.ഗിരീഷ് എന്നിവര്‍ പറഞ്ഞു.

നിലവില്‍ 14 യന്ത്രങ്ങള്‍ ഉപയോഗിച്ച് 82 പേര്‍ക്ക് ഡയാലിസിസ് ചെയ്തു വരുന്നുണ്ട്. ഇതിന് ഓരോ മാസവും 12 ലക്ഷത്തിലധികം രൂപ ചിലവ് വരുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!