ഫറോക്ക്: ഉറവിട മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി രാമനാട്ടുകര നഗരസഭയും കോഴിക്കോട് ജില്ലാ ശുചിത്വ മിഷനും ചേര്‍ന്ന് ശുചീകരണോപാധികളുടെ പ്രദര്‍ശനവും പരിചയപ്പെടുത്തലും നടത്തി.
രാമനാട്ടുകര ബസ് സ്റ്റാന്റ് പരിസരത്തു നടന്ന പ്രദര്‍ശനം നഗരസഭാ വൈസ് പ്രസിഡന്റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ കെ.എം. യമുന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. അബ്ദുള്‍ ലത്തീഫ്, വി.എം. പുഷ്പ, പി.ടി. നദീറ, പി.സഫ റഫീഖ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.സത്യന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൃപ വാര്യര്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




