Section

malabari-logo-mobile

സന്തോഷ് ട്രോഫി ; കേരളം സെമി കാണാതെ പുറത്ത്

HIGHLIGHTS : Santosh Trophy; Kerala is out without seeing the semis

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് തോല്‍വി. മിസോറാമിനോടാണ് കേരളത്തിന്റെ പരാജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍ അടിക്കാത്തതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ടിലായിരുന്നു കേരളത്തിന്റെ തോല്‍വി (6-7).

നിര്‍ണായകമായ കിക്ക് വി ആര്‍ സുജിത് നഷ്ടപ്പെടുത്തിയതോടെയാണ് കേരളം സെമി കാണാതെ പുറത്തായത്. മാര്‍ച്ച് ഏഴിന് സെമിയില്‍ മിസോറാം സര്‍വീസിനെ നേരിടും. രണ്ടാം സെമിയില്‍ അതേദിവസം മണിപ്പൂര്‍ ഗോവയും തമ്മില്‍ ഏറ്റുമുട്ടും.

sameeksha-malabarinews

ഇരുടീമുകള്‍ക്കും മത്സരത്തില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പന്ത് കൈവശം വെക്കുന്നതില്‍ മിസോറാം മുന്നിട്ടുനിന്നെങ്കിലും അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ കേരളത്തിനാണ് മുന്‍തൂക്കം. കഴിഞ്ഞതവണ സെമി കാണാനാകാതെയാണ് കേരളം മടങ്ങിയത്.

മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ 7 ഗോളുകള്‍ക്ക് അസമിനെ പരാജയപ്പെടുത്തിയാണ് മണിപ്പുരിന്റെ സെമി പ്രവേശനം. നാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ സനതോയ് മെയ്തെയ് വകയായിരുന്നു ആദ്യ ഗോള്‍. 11, 16 മിനിറ്റുകളില്‍ വാങ്ഖെയ്മായും സാദാനന്ദ സിങ്ങും 19ാം മിനിറ്റില്‍ ഗാന്‍ബം പച്ച സിങ്ങും ഗോള്‍നേടി. 19 മിനിറ്റിനുള്ളില്‍ 5 ഗോള്‍. ഓരോ അഞ്ചുമിനിറ്റിലും ഒരുഗോള്‍ വീതമെന്നു പറയാം. രണ്ടാം പകുതി തുടങ്ങി 64ാം മിനിറ്റിലായിരുന്നു ജയദീപ് ഗോഗോയ് വക അസമിന്റെ ആശ്വാസഗോള്‍. 82ാം മിനിറ്റില്‍ മെയ്ബാം ഗെനി സിങ്ങും 88ാം മിനിറ്റില്‍ ങാതെം ഇമര്‍സണ്‍ മെയ്തെയും ഗോള്‍ കണ്ടെത്തിയതോടെ അസമിന്റെ പരാജയം പൂര്‍ണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!