Section

malabari-logo-mobile

കാട്ടുപോത്തിനെ മയക്കുവെടി വെക്കാന്‍ നിര്‍ദേശം നല്‍കി വനം വകുപ്പ് മന്ത്രി

HIGHLIGHTS : The Minister of Forest Department has given orders to drug the wild buffaloes

കോഴിക്കോട്: കക്കയത്ത് വന്യജീവി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമകാരിയായ കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആശുപത്രിയില്‍ ചികിത്സയിലായതിനാലാണ് സംഭവ സ്ഥലത്തെത്താന്‍ സാധിക്കാതിരുന്നത്. വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തുമെന്നും മന്ത്രി അറിയിച്ചു.

സംഭവസ്ഥലത്ത് നിരീക്ഷണം ശക്തമാക്കാന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് അയക്കും. 48 മണിക്കൂറിനകം തന്നെ സഹായധനം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി നടപടികള്‍ ഊര്‍ജിതമാക്കും. സ്ഥിരം സംവിധാനം വേണമെന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണ്. സര്‍ക്കാര്‍ എത്രയും വേഗത്തില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

sameeksha-malabarinews

കൃഷിയിടത്തില്‍ വച്ചായിരുന്നു പാലാട്ടി അബ്രഹാം (69)നെ കാട്ടുപോത്ത് ആക്രമിച്ചത്. വൈകിട്ടോടെയായിരുന്നു സംഭവം. അബ്രഹാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!