സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മാറ്റിവെച്ചു

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു. അടുത്ത മാസം 20ന് ആരംഭിക്കാനിരുന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് മാറ്റിവച്ചത്. മഞ്ചേരിയിലാണ് മത്സരങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, രാജ്യത്തും സംസ്ഥാനത്തും കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് മറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറു വരെയാണ് സന്തോഷ് ട്രോഫി തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡ് സാഹചര്യം മൂലം ടൂര്‍ണമെന്റ് മാറ്റിവെക്കാന്‍ നിര്‍ബന്ധിതരായെന്നും ഫെബ്രുവരി അവസാന വാരം വീണ്ടും ഇതില്‍ ചര്‍ച്ച നടത്തുമെന്നും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പറയുന്നു. അന്നത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് പുതിയ തീയതി പ്രഖ്യാപിക്കും.

ആദ്യ ഘട്ട മത്സരത്തില്‍ മൂന്നു മത്സരങ്ങളും വിജയിച്ച് ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചത്.

 

Share news
error: Content is protected !!
Scroll to Top