തിരൂരങ്ങാടിയില്‍ അഞ്ചു പേര്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരൂരങ്ങാടി: ചെമ്മാട് സി കെ നഗറില്‍ അഞ്ചു പേര്‍ക്ക് കടന്നല്‍ കുത്തേറ്റു.
വിളക്കണ്ടത്തില്‍ ഹുസൈന്‍ മുസ്ലിയാര്‍, ചെമ്പയില്‍ സലാം, മുഹമ്മദലി, പരപ്പനങ്ങാടി സ്വദേശികളായ മൊയ്തിന്‍, കോയ എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത് .

ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സി കെ നഗര്‍ ജുമുഅ മസ്ജിദ് റോഡില്‍ ആള്‍താമസമില്ലാത്ത സ്ഥലത്തെ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഭീമന്‍ കടന്നല്‍ കൂട്ടില്‍ നിന്നാണ് കടന്നല്‍ എത്തി ആളുകളെ ആക്രമിച്ചത്.

 

Share news
error: Content is protected !!
Scroll to Top