Section

malabari-logo-mobile

പോണ്ടിച്ചേരിക്കുവേണ്ടി സന്തോഷ്‌ ട്രോഫി കളിക്കാന്‍ 2 മലപ്പുറത്തുകാരും

HIGHLIGHTS : വെന്നിയൂര്‍: വ്യാഴാഴ്‌ച്ച മഞ്ചേരി പയ്യനാട്ട്‌ നടക്കുന്ന സന്തോഷ്‌ ട്രോഫി യോഗ്യത മത്സരത്തില്‍ പുതുച്ചേരിയുടെ പ്രതീക്ഷകള്‍ക്ക്‌ ഗതിവേഗം കൂട്ടാന്‍ മുന...

Untitled-1 copyവെന്നിയൂര്‍: വ്യാഴാഴ്‌ച്ച മഞ്ചേരി പയ്യനാട്ട്‌ നടക്കുന്ന സന്തോഷ്‌ ട്രോഫി യോഗ്യത മത്സരത്തില്‍ പുതുച്ചേരിയുടെ പ്രതീക്ഷകള്‍ക്ക്‌ ഗതിവേഗം കൂട്ടാന്‍ മുന്നേറ്റ നിരയില്‍ രണ്ടു മലപ്പുറത്തുകാര്‍. കക്കാട്‌ കരുമ്പില്‍ സ്വദേശി ഉമറുല്‍ ഫാറൂഖും അരീക്കോട്‌ സ്വദേശി ആബിദുമാണ്‌ പുതുച്ചേരിയുടെ പ്രതീക്ഷകള്‍ക്ക്‌ ചിറകുമുളപ്പിക്കാനെത്തുന്നത്‌. ചെറുപ്പം മുതലേ കാല്‍പന്തിന്റെ സൗന്ദര്യവുമായി കൂട്ടുകൂടിയ ഉമറുല്‍ ഫാറൂഖ്‌ തിരൂരങ്ങാടി പിഎസ്‌എംഒ കോളജില്‍ നിന്ന്‌ ബിരുദമെടുത്തതിന്‌ ശേഷം കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിപിഇഎഡ്‌ നേടി.തുടര്‍ന്ന്‌ രണ്ടുവര്‍ഷം മുമ്പാണ്‌ കായിക വകുപ്പില്‍ പിഎച്ച്‌ഡിക്കായി പുതുച്ചേരി യൂണിവേഴ്‌സിറ്റിയിലെത്തിയത്‌. ഇതിനിടയില്‍ രണ്ടു തവണ ദക്ഷിണമേഖല ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരത്തില്‍ ബുട്ടണിഞ്ഞ്‌ മികച്ച്‌ കളിമികവ്‌ പ്രകടിപ്പിച്ചതാണ്‌ ഉമര്‍ ഫാറൂഖ്‌ സന്തോഷ്‌ ട്രോഫി മത്സരത്തിനുള്ള പുതുച്ചേരി ടീമില്‍ ഇടം പിടിക്കാന്‍ കാരണം.
11 നമ്പര്‍ ജെഴ്‌സിയണിഞ്ഞ്‌ മഞ്ചേരിയില്‍ കളത്തിലിറങ്ങുന്ന ഉമര്‍ ഫാറൂഖ്‌ മുന്നേറ്റനിരയിലും മധ്യനിരയിലും ഒരു പോലെ കളിക്കാനും എതിര്‍കളിക്കാരെ കബളിപ്പിച്ച്‌ പന്തുമായി മുന്നോട്ടുകുതിക്കാന്‍ പ്രത്യേക കഴിവുണ്ട്‌. കേരള,സര്‍വീസസ്‌,കര്‍ണാടക,തമിഴ്‌നാട്‌,ആഡ്രപ്രദേശ്‌,പുതുച്ചേരി എന്നീ ടീമുകളില്‍ നിന്ന്‌ മികച്ച മൂന്നു ടീമുകള്‍ക്കാണ്‌ യോഗ്യത നേടാനാവുക. നിലവില്‍ ടീമുകളില്‍ ദുര്‍ബലരെന്ന്‌ അറിയപ്പെടുന്ന പുതുച്ചേരിയെ മുന്നില്‍ നിന്ന്‌ നയിക്കാന്‍ രണ്ടു മലപ്പുറത്തുകാര്‍ തന്നെ മഞ്ചേരിയില്‍ ബൂട്ടണിയുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ്‌ പുതുച്ചേരി ടീം മത്സരത്തില്‍ മാറ്റുരക്കുക. ആദ്യമത്സരത്തില്‍ സര്‍വീസിനെ നേരിടുന്ന പുതുച്ചേരി ടീമംഗങ്ങള്‍ ചൊവ്വാഴ്‌ച്ച തന്നെ മഞ്ചേരിയിലെത്തിയിട്ടുണ്ട്‌.
കുമ്പംകടവത്ത്‌ പരേതനായ അബ്ദുറഹിമാന്റെയും കുഞ്ഞിപാത്തുമ്മുവിന്റെയും ആറുമക്കളില്‍ ഇളയവനാണ്‌ ഈ 25 കാരന്‍.
നാട്ടിലെ മൈത്രി,ഫാസ്‌കോ ക്ലബ്ബ്‌ തുടങ്ങിയവക്ക്‌ വേണ്ടി ബുട്ടണിഞ്ഞും കായിക മത്സരങ്ങളുടെ സംഘാടനത്തിലും സജീവമായിരുന്ന ഉമര്‍ ഫാറൂഖ്‌ പയ്യനാട്‌ സ്റ്റേഡിയത്തില്‍ പുതുച്ചേരിക്ക്‌ വേണ്ടി ബുട്ടണിയുമ്പോള്‍ ഗ്യാലറിയില്‍ പിന്തുണനല്‍കാന്‍ തയ്യാറെടുക്കുകയാണ്‌ നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!