Section

malabari-logo-mobile

സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ മത്സരം തുടങ്ങി

HIGHLIGHTS : മഞ്ചേരി സ്റ്റേഡിയത്തില്‍ സ്ഥിരംഫ്‌ളഡ്‌ലൈറ്റ്‌: അനുകൂല തീരുമാനം ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രി മഞ്ചേരി :പയ്യനാട്‌ സ്റ്റേഡിയത്തില്‍ സ്ഥിരം ഫ്‌ളഡ്‌ലൈറ്റ...

മഞ്ചേരി സ്റ്റേഡിയത്തില്‍ സ്ഥിരംഫ്‌ളഡ്‌ലൈറ്റ്‌: അനുകൂല തീരുമാനം ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രി
footballമഞ്ചേരി :പയ്യനാട്‌ സ്റ്റേഡിയത്തില്‍ സ്ഥിരം ഫ്‌ളഡ്‌ലൈറ്റ്‌ സംവിധാനം സ്ഥാപിക്കുന്ന കാര്യത്തില്‍ മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികളെ നിരാശപ്പെടുത്താത്ത തീരുമാനം ഉണ്ടാവുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖല മത്സരങ്ങള്‍ മഞ്ചേരി സ്റ്റേഡിയത്തില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്‌ളഡ്‌ലൈറ്റ്‌ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ ടൂറിസം മന്ത്രി എ.പി. അനില്‍കുമാറും സ്ഥലം എം.എല്‍.എ. അഡ്വ. എം. ഉമ്മറും മുന്നോട്ടു വെച്ച നിര്‍ദ്ദേശം ധനകാര്യ മന്ത്രിയുമായും വ്യവസായ മന്ത്രിയുമായും കൂടിയാലോചിച്ച്‌ തീരുമാനമെടുക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മഞ്ചേരി സ്റ്റേഡിയം നിര്‍മ്മാണത്തിന്‌ കാലതാമസം നേരിട്ടപ്പോള്‍ നേരിട്ട്‌ സന്ദര്‍ശനം നടത്തി നടപടികള്‍ വേഗത്തിലാക്കാന്‍ ഇടപെട്ട കാര്യം അദ്ദേഹം അനുസ്‌മരിച്ചു. ഉദ്‌ഘാടന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ടൂറിസം വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷനായി.
.
ഉദ്‌ഘാടന ചടങ്ങിന്‌ ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍, എം. ഉമ്മര്‍ എം.എല്‍.എ., കെ.എം.ഐ. മേത്തര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു. കേരളവും ആന്ധ്രപ്രദേശും തമ്മിലായിരുന്നു ആദ്യ മത്സരം. ഉദ്‌ഘാടനത്തിനു മുന്നോടിയായി വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളും വെടിക്കെട്ടും ഒരുക്കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!