സന്ധ്യ ദേവനാഥന്‍ മെറ്റയുടെ പുതിയ ഇന്ത്യന്‍ മേധാവി

ഫെയ്സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ, സന്ധ്യ ദേവനാഥനെ ഇന്ത്യയിലെ പുതിയ ബിസിനസ്സ് മേധാവിയായി നിയമിച്ചു. മെറ്റയുടെ ബിസിനസ്സ്, വരുമാന മുന്‍ഗണനകള്‍ ഉയര്‍ത്തുന്നതിനൊപ്പം ദീര്‍ഘകാല വളര്‍ച്ചയെ പിന്തുണയ്ക്കാനും സന്ധ്യ ദേവനാഥിന് ചുമതലയുണ്ടാകും. 2023 ജനുവരി 1 നായിരിക്കും സന്ധ്യ ദേവനാഥ് ചുമതലയേല്‍ക്കുക.

2016-ല്‍ മെറ്റയില്‍ ചേര്‍ന്ന സന്ധ്യ ദേവനാഥന്‍ സിംഗപ്പൂര്‍, വിയറ്റ്‌നാം ബിസിനസുകളും ടീമുകളും അതുപോലെ തെക്കുകിഴക്കന്‍ ഏഷ്യയിലെ മെറ്റയിലെ ഇ-കൊമേഴ്സ് സംരംഭങ്ങളും കെട്ടിപ്പടുക്കാന്‍ സഹായിച്ചു. തന്റെ പുതിയ പദവിയില്‍, സന്ധ്യ ദേവനാഥന്‍ മെറ്റാ ഏഷ്യ-പസഫിക്കിലെ വൈസ് പ്രസിഡന്റ് ഡാന്‍ നിയറിക്ക് റിപ്പോര്‍ട്ട് ചെയ്യും.

2020-ല്‍, ആഗോളതലത്തില്‍ മെറ്റയുടെ ഏറ്റവും വലിയ നിക്ഷേപ മേഖലയായ ഏഷ്യ-പസഫിക് മേഖലയില്‍ കമ്പനിയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ സന്ധ്യ ദേവനാഥന് കഴിഞ്ഞു. തൊഴില്‍ രംഗത്ത് സ്ത്രീകളുടെ നേതൃത്വത്തെ പ്രതിനിധ്യത്തെ കുറിച്ച് ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് സന്ധ്യ ദേവനാഥന്‍. മെറ്റായിലെ വിമന്‍@എപിഎസിയുടെ എക്സിക്യൂട്ടീവ് സ്പോണ്‍സറാണ് സന്ധ്യ. മെറ്റയുടെ ഗെയിമിംഗ് വ്യവസായത്തിലെ പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിനുള്ള ആഗോള മെറ്റാ സംരംഭമായ പ്ലേ ഫോര്‍വേഡിന്റെ ലീഡുമാണ് സന്ധ്യ.

Share news
error: Content is protected !!
Scroll to Top