Section

malabari-logo-mobile

മത്സ്യോത്സവം 2022 – നാളെ തുടക്കമാകും

HIGHLIGHTS : Matsyotsavam 2022 - Starts tomorrow

ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം 2022 നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നാളെ തുടക്കമാകുമെന്നു ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ മുതല്‍ 21 വരെയാണ് മേള.

2022 പരമ്പരാഗത മത്സ്യബന്ധനത്തിന്റെയും മത്സ്യകൃഷിയുടെയും വര്‍ഷമായി’ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായി മത്സ്യമേഖലയുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായിമത്സ്യത്തൊഴിലാളികള്‍ക്കും, മത്സ്യകര്‍ഷകര്‍ക്കും, പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവര്‍ മുഖേന നടപ്പിലാക്കുന്ന പ്രധാനപദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഒരുപൊതുവേദിയെന്ന നിലയിലാണ് മത്സ്യോത്സവം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏകദേശം 50000 ചതുരശ്ര അടി സ്ഥല വിസ്തീര്‍ണ്ണത്തില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ സംസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള വിവിധ കേന്ദ്ര വകുപ്പുകള്‍, സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ മുതലായവയുടെ പങ്കാളിത്തം ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കും. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി നോര്‍വെയുമായി സഹകരിച്ച് മത്സ്യബന്ധന മേഖലയില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് മത്സ്യോത്സവത്തില്‍ ചര്‍ച്ചകള്‍ നടക്കും. മണ്ണെണ്ണ ലഭ്യതയില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിനും യാനങ്ങളില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്ന സാഹചര്യവും ചര്‍ച്ച ചെയ്യും.

sameeksha-malabarinews

CMFRI , NFDB, CIFT, CIFNET, KUFOS, KSDMA, KCZMA, തുടങ്ങി വിവിധ കേന്ദ്ര/സംസ്ഥാന സ്ഥാപനങ്ങളുടെ നൂറില്‍പ്പരം സ്ടാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ശില്‍പ്പശാല, മത്സ്യതൊഴിലാളി വനിതകളുടെ സംരംഭകത്വ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള മത്സ്യതൊഴിലാളിവനിതാ സംഗമം, മത്സ്യകര്‍ഷകരുടെ അനുഭവങ്ങളും പ്രശങ്ങളും ചര്‍ച്ച ചെയ്യുന്നതിനുള്ള സംവാദാത്മക സെഷനുകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും പരിസ്ഥിതി ബോധം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ട് കുട്ടികള്‍ക്കായികിഡ്സ് ഗാല, മറ്റു കലാപരിപാടികള്‍, വൈവിധ്യമാര്‍ന്ന മത്സ്യവിഭവങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യമേള എന്നിവ മത്സ്യോത്സവം 2022 ന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ചര്‍ച്ചയിലൂടെ രൂപപ്പെടുന്ന ആശയങ്ങളും തീരുമാനങ്ങളും മത്സ്യ തൊഴിലാളി ക്ഷേമത്തിനായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ ഒമ്പതിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന നടക്കുന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ മത്സ്യോത്സവം 2022 ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!