Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; വ്യക്തിത്വ വികസനത്തിന് എന്‍.എസ്.എസ്. അനിവാര്യം- കാലിക്കറ്റ് വി.സി.

HIGHLIGHTS : Calicut University News; NSS for personality development Essential- Calicut V.C.

വ്യക്തിത്വ വികസനത്തിന് എന്‍.എസ്.എസ്. അനിവാര്യം- കാലിക്കറ്റ് വി.സി.
വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനത്തിന് പഠനം മാത്രമല്ല എന്‍.എസ്.എസ്. പോലുള്ള അനുബന്ധപ്രവര്‍ത്തനങ്ങളും അത്യാവശ്യമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സര്‍വകലാശാലക്ക് കീഴില്‍ പുതുതായി അനുവദിച്ച എന്‍.എസ്.എസ്. യൂണിറ്റുകളിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പരിശീലന ക്യാമ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസ്. എന്നാല്‍ വെറും കുഴിവെട്ടലാണെന്നുള്ളത് തെറ്റിധാരണയാണെന്നും വി.സി. അഭിപ്രായപ്പെട്ടു. 72 എയ്ഡഡ് യൂണിറ്റുകളും 15 സ്വാശ്രയ യൂണിറ്റുകളുമാണ് പുതുതായി വന്നത്. പരിശീലനക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള ക്ലാസും നടന്നു. ചടങ്ങില്‍ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഇ.ടി.ഐ. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എം. സണ്ണി, ഐ.ഇ.ടി. പ്രിന്‍സിപ്പല്‍ ഡോ. രഞ്ജിത്ത്, പ്രോഗ്രാം ഓഫീസര്‍മാരായ ലോവെല്‍ മാന്‍, ഡോ. എന്‍.എ. ഷിഹാബ്, എസ്. നൗഷിദ എന്നിവര്‍ സംസാരിച്ചു.സര്‍വകലാശാലയും എന്‍.സി.സിയും തമ്മിലുള്ള ധാരണാപത്രം പുതുക്കി

കാലിക്കറ്റ് സര്‍വകലാശാലയും എന്‍.സി.സി. 29 കേരള ബറ്റാലിയനും തമ്മില്‍ പുതിയ ധാരണാപത്രം ഒപ്പുവെച്ചു. സര്‍വകലാശാലാ ഉടമസ്ഥതയിലുള്ള നാലേക്കര്‍ സ്ഥലത്ത് എന്‍.സി.സി. ആസ്ഥാനവും പരിശീലന സൗകര്യങ്ങളും പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുന്നതാണ് പുതിയ ധാരണാപത്രം. 11 വര്‍ഷം മുമ്പ് എട്ടേക്കര്‍ ഭൂമി പാട്ടക്കരാര്‍ വ്യവസ്ഥയിലാണ് അനുവദിച്ചിരുന്നത്. സിന്‍ഡിക്കേറ്റ് തീരുമാനപ്രകരമാണ് പുതിയ വ്യവസ്ഥകളോടെ ധാരണാപത്രം പുതുക്കിയത്. സര്‍വകലാശാലക്ക് വേണ്ടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷും എന്‍.സി.സിക്ക് വേണ്ടി ഗ്രൂപ്പ് കമാന്റന്റ് ബ്രിഗേഡിയര്‍ ഇ ഗോവിന്ദ് എന്നിവര്‍ ഒപ്പുവെച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, ലെഫ്റ്റനന്റ് കേണല്‍ ത്രിരാജസുബ, ജൂനിയര്‍ സൂപ്രണ്ട് ലിന്‍ഡ്സേ റാഫേല്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ബിജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

എസ്.ഡി.ഇ. – യു.ജി., പി.ജി. രജിസ്‌ട്രേഷന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട് സമര്‍പ്പിക്കണം

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. – യു.ജി., പി.ജി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും എസ്.ഡി.ഇ.-യില്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം. അല്ലാത്തവരുടെ അപേക്ഷകള്‍ റദ്ദാക്കും. അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തി എന്റോള്‍മെന്റ് നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ യു.ജി.സി.ക്ക് സമര്‍പ്പിച്ചാലെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകൂ.

എസ്.ഡി.ഇ. ടോക്‌സ് ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം റേഡിയോ സി.യു.വില്‍ നടത്തുന്ന പ്രതിവാര പരിപാടിയായ എസ്.ഡി.ഇ. ടോക്‌സ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സംശയനിവാരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള പരിപാടി എല്ലാ ബുധനാഴ്ചയും വൈകീട്ട് 7 മണിക്ക് റേഡയോ സി.യു.വില്‍ പ്രക്ഷേപണം ചെയ്യും.  എസ്.ഡി.ഇ. ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇബ്രായി കണിയാംകണ്ടിമീത്തല്‍, രമേഷ് വി.സി., സുനില്‍ സി.എന്‍. എന്നിവര്‍ സംബന്ധിച്ചു.

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 8-ന് തുടങ്ങും.

പരീക്ഷാ ഫലം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 5 വരെയും 170 രൂപ പിഴയോടെ 8 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

2, 4 സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്കും ആറാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ഡിസംബര്‍ 1 വരെയും 170 രൂപ പിഴയോടെ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി നവംബര്‍ 2021 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!