തൃപ്പൂണിത്തുറയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം; ബൈക്ക് യാത്രികന്‍ കസ്റ്റഡിയില്‍

തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷന്‍ മെട്രോ പില്ലര്‍ സമീപം സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ ബൈക്ക് യാത്രികന്‍ കസ്റ്റഡിയില്‍. കാഞ്ഞിരമറ്റം സ്വദേശിയായ വിഷ്ണുവിനെയാണ് തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തത്. പിറവം സ്വദേശി കാവ്യ (30) ആണ് മരിച്ചത്.

പേട്ട ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടര്‍ അതേ ദിശയില്‍ റോങ് സൈഡില്‍ കൂടി വന്ന ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രക്കാരി മറിഞ്ഞു വീഴുകയായിരുന്നു. തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇടിച്ചിട്ടതിനുശേഷം ബൈക്ക് യാത്രികന്‍ നിര്‍ത്താതെ ഓടിച്ചു പോയി.

 

Share news
error: Content is protected !!
Scroll to Top