Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റ് ക്യാംപസിലെ ചന്ദന മോഷണം; ഒരാള്‍ കൂടി അറസ്റ്റില്‍

HIGHLIGHTS : Sandalwood theft on Calicut University campus; Another arrested

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് ഭൂമിയില്‍ നിന്നും നവംബര്‍ അഞ്ചിന് ചന്ദന മരം മുറിച്ചു കടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി തേഞ്ഞിപ്പലം പൊലിസ് അറസ്റ്റ് ചെയ്തു.

പരപ്പനങ്ങാടി ഉള്ളണം സ്വദേശി മുഹമ്മദ് ഷബീര്‍ എന്ന ചാള ബാബു (34) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായ ഇയാള്‍ 2016ല്‍ കാലിക്കറ്റ് ക്യാംപസില്‍ നിന്നും ഒരു ചന്ദന മരവും, ചേളാരി മാതാപുഴ റോഡിലെ ഓക്‌സിജന്‍ പ്ലാന്റിന്റെ വളപ്പില്‍ നിന്നും അഞ്ച് ചന്ദന മരവും മുറിച്ച് കടത്തിയ കേസിലെ പ്രതിയാണ്. കേസില്‍ നാല് പേരെ പത്ത് ദിവസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

sameeksha-malabarinews

തേഞ്ഞിപ്പലം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍.ബി ഷൈജു, സബ് ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍, സി.പി.ഒ ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!