ഇന്ധനക്കൊള്ള; 16 കേന്ദ്രങ്ങളില്‍ സിപിഐഎം പ്രതിഷഷേധം

മലപ്പുറം: ഇന്ധനക്കൊള്ളക്കെതിരെ സിപിഐ എം നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. 16 ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പതിനായിരങ്ങള്‍ പങ്കാളിയാകും.

പാചകവാതകം, പെട്രോള്‍, ഡീസല്‍ വില അടിയ്ക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രതിഷേധം.

ബ്രാഞ്ച് കേന്ദ്രങ്ങളില്‍നിന്നും പ്രവര്‍ത്തകര്‍ പ്രകടനമായി ഏരിയാകേന്ദ്രങ്ങളിലെത്തി സമരത്തില്‍ അണിചേരും. ജനപ്രതിനിധികളും സിപിഐ എം നേതാക്കളും സമരത്തെ അഭിസംബോധനചെയ്യും.

Share news
error: Content is protected !!
Scroll to Top