കൊയിലാണ്ടിയില്‍ 230 പാക്കറ്റ് ലഹരി ഉല്പന്നങ്ങള്‍ പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നാര്‍കോട്ടിക് വിഭാഗം നടത്തിയ റെയ്ഡില്‍ 230 പാക്കറ്റ് ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി ആല്‍ക്കഹോളിക് വിഭാഗത്തിലെ രാഗി, നാര്‍കോട്ടിക് വിഭാഗത്തിലെ പ്രിന്‍സ് നായകളുടെ സഹായത്തോടെയായിരുന്നു റെയ്ഡ്.

കൊയിലാണ്ടി പുതിയ സ്റ്റാന്‍ഡ്, പെട്ടി കടകള്‍, കടകള്‍ ,മാര്‍ക്കറ്റ്,തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഒരു പച്ചക്കറി കടയിലെ തട്ടിന്റെ അടിയില്‍ നിന്നാണ് 230 പാക്കറ്റ് ലഹരി വസ്തു 9380 രൂപയും പിടികൂടി ഇതൊടനുബന്ധിച്ച് തെരുപ്പറമ്പില്‍ സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നാര്‍കോട്ടിക് ഡിവൈഎസ് പി അശ്വകുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊയിലാണ്ടിയില്‍ ഹാന്‍സ് എത്തിക്കുന്ന മുഖ്യകണ്ണിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി അശ്വകുമാര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top